കോഴിക്കോട്ടെ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറും അഭിഭാഷകനും തമ്മിലെ തര്‍ക്കം കൈയ്യാങ്കളി വരെ ; പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ തന്നെ നിയമം കൈയ്യിലെടുത്താല്‍ എന്ത് സംഭവിക്കുമെന്നതിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്ടെ കോടതി മുറി. കാഴ്ചക്കാരെ അമ്പരിപ്പിച്ച അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും (എ പി പി) മുതിര്‍ന്ന അഭിഭാഷകനും തമ്മിലുണ്ടായ കൈയ്യാങ്കളി ഒടുവിൽ പോലീസ് സ്റ്റേഷൻ കയറുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി-5 ലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എ പി പിയായ പ്രവീണും മുതിര്‍ന്ന അഭിഭാഷകനായ ഷാനവാസും തമ്മിലാണ് കൈയ്യാങ്കളിയുടെ വക്കോളമെത്തിയ വാക്കു തര്‍ക്കമുണ്ടായത്. ഇതേ കോടതിയില്‍ വച്ച് ഒത്തുതീര്‍പ്പായ കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.

ഒത്തുതീര്‍പ്പായ കേസില്‍ എ പി പി മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു എന്ന് അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ന്ന് കോടതി മുറിക്കുള്ളിലുണ്ടായ തര്‍ക്കം കോടതി വളപ്പിലേക്കും നീളുകയായിരുന്നു. അഭിഭാഷകനും കൂടെയുണ്ടായിരുന്ന കക്ഷികളും തന്റെ ജോലി തടസ്സപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന കുട ഉപയോഗിച്ച് മര്‍ദ്ദിച്ചുമെന്നും ആരോപിച്ച് എ പി പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...