മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം ; ഏവർക്കും നന്ദിയെന്ന് ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കലോത്സവ നടത്തിപ്പിന് മാർഗനിർദേശങ്ങൾ നൽകി മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹമാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ബഡ്ജറ്റ് തിരക്കുകൾക്കിടയിലും ധനമന്ത്രി കെ എൻ ബാലഗോപാൽ കലോത്സവത്തിനായി കൊല്ലത്ത് ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു. ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്കുമാർ എന്നിവരും കലോത്സവത്തിന്റെ വിജയത്തിനായി നേതൃപരമായ പങ്കുവഹിച്ചു. ജില്ലയിലെ മുഴുവൻ എം എൽ എ മാരും എംപിമാരും കലോത്സവത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് നന്ദി അറിയിക്കുന്നു.

20 കമ്മിറ്റികളാണ് അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചത്. മികച്ച പ്രവർത്തനമാണ് കമ്മിറ്റികളിൽ നിന്നുണ്ടായത്. പ്രവർത്തനം ഏറ്റെടുത്തു നടത്തിയ കോൺട്രാക്ടർമാരും മികച്ച രീതിയിൽ പ്രവർത്തിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം അപ്പീലുകളിലൂടെ വന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും സമയനിഷ്ഠ പാലിക്കാനായി എന്നത് ശ്രദ്ധേയമാണ്. കലോത്സവ നഗരിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പരിശ്രമിച്ച പോലീസ്, ഫയർ ഫോഴ്സ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും അകമഴിഞ്ഞ പിന്തുണ തന്ന കൊല്ലം നഗരസഭ അടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സൗജന്യ കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ഒരുക്കിയ വിദ്യാർത്ഥി-യുവജന, പോലീസ് സംഘടനകളോടും നന്ദി പറയുന്നു.

കലോത്സവത്തെ ആരോഗ്യകരമായ മത്സരം ആക്കിത്തീർത്ത മത്സരാർത്ഥികൾക്കും ജഡ്ജസിനും പ്രത്യേകം നന്ദി അറിയിക്കുന്നു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്ത മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്കും സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആശാ ശരത് അടക്കമുള്ളവർക്കും ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്ത നിഖില വിമലിനും പ്രത്യേകം നന്ദി അറിയിക്കുന്നു.കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകലയായ മംഗലംകളി അവതരിപ്പിച്ച കാസർഗോഡ് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾക്കും കലാവിരുന്ന് അവതരിപ്പിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും നന്ദി രേഖപ്പെടുത്തുന്നു. സമഗ്ര കവറേജ് ഉറപ്പാക്കിയ മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ടത് കൊല്ലം ജനതയുടെ സ്നേഹോഷ്മളമായ വരവേൽപ്പിനെ കുറിച്ചാണ്. ഈ കലോത്സവം വൻവിജയമാക്കിയത് പങ്കാളിത്തം കൊണ്ട് കൂടിയാണ്. കൊല്ലത്ത് നടന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം വൻവിജയം ആക്കിയ ഏവർക്കും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...