രാജ്യസ്നേഹത്തെ പറ്റി കൂടുതൽ ക്ലാസ് ഒന്നും എടുക്കാൻ നിക്കണ്ട ; കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി ഐഷ സുൽത്താന

For full experience, Download our mobile application:
Get it on Google Play

ലക്ഷദ്വീപ് : ലക്ഷദ്വീപുമായി ബന്ധപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷ​ൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുട്ട മറുപടിയുമായി സംവിധായിക ഐഷ സുൽത്താന രംഗത്ത്. ‘രാജ്യസ്നേഹത്തെ പറ്റി ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ നിക്കണ്ട. അന്നും ഇന്നും ഇനി എന്നും ഞങ്ങളെല്ലാവരും ഇന്ത്യയ്ക്ക് ഒപ്പവും ഇന്ത്യൻ ഐലൻഡ് ആയ ലക്ഷദ്വീപിന് ഒപ്പവുമാണ്’ -ഐഷ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാർ അദ്ദേഹത്തെ അധിക്ഷേപിച്ച്​ പോസ്റ്റിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രൻ പോസ്റ്റ്.

​‘ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്മിനിസ്റ്റ്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം’ -എന്നായിരുന്നു കെ. സുരേന്ദ്രന്റെ പോസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....