ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലെ തർക്കം : ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കുമ്പടാജെയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവരെ കർണാടകയിലെ പുത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം മാർപ്പനടുക്കയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മൈതാനത്ത് വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ കിരണും അഖിലേഷും ചേർന്ന് സുരേഷിനെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. കുമ്പടാജെ സർവീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് ജോലിക്കായി എത്തിയപ്പോഴാണ് പ്രതികൾ തടഞ്ഞുനിർത്തി പിച്ചാത്തി കൊണ്ട് ശരീരത്തിലുടനീളം കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണമടഞ്ഞു.

കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന പ്രതികൾ ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. കാസർഗോഡ് എസ്.പി അച്യുത അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കാസർഗോഡ് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...