തർക്കം പതിവ് ; വയനാട്ടിൽ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് പാലുകുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി. 32കാരി ആതിരയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ബാബു അതീവ ഗുരുതരാവസ്ഥയിലാണ്. അഞ്ചുകുന്ന് കുളത്താറ കുറുമ കോളനിയിലെ ആതിരയെ ഭർത്താവ് ബാബു വാക്കത്തി കൊണ്ട് വെട്ടികൊല്ലുകയായിരുന്നു. വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കൂലി പണിക്കായി രണ്ടാഴ്ച മുന്പ് കുടകിലേക്ക് പോയ ആതിര ഇന്നാണ് തിരിച്ചെത്തിയത്.

ഇന്നും ആതിരയും ബാബുവും തമ്മിൽ വാക്കുതർക്കമുണ്ടായി. അത് കൊലപാതകത്തിലേക്കും എത്തി. സ്വയം കഴുത്തിന് വെട്ടിയ ബാബു ജീവനൊടുക്കാനും ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള പ്രതി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 10ഉം 9ഉം 5ഉം വയസുള്ള മൂന്ന് കുട്ടികളുണ്ട് ആതിരയ്ക്കും ബാബുവിനും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...