യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ; മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നുപേർ അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂവരും എന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം പൂഴനാട് സ്വദേശി ഹമീദിനെയാണ് തട്ടിക്കൊണ്ടു പോയത്. കിള്ളി സ്വാദേശി അജീറിന്റെ മകനായ അജിഫർനെ അന്വേഷിച്ചാണ് സംഘം കാറിൽ എത്തിയത്‌. അജീറിന്റെ മകൻ കിള്ളിയിലെ ഒരു വിഭാഗവുമായി കഴിഞ്ഞ ആഴ്ച സംഘർഷം ഉണ്ടായിരുന്നു.

തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. അജിഫർ എവിടെയുണ്ടെന്ന് അന്വേഷിക്കാനാണ് ഹമീദിനെ തട്ടിക്കൊണ്ടു പോയത്. കേസ് അന്വേഷിച്ച ആര്യങ്കോട് പൊലീസ് തമിഴ്നാട്ടിലെ വിളക്കുടി എന്ന സ്ഥലത്തെ ഒരു ആളൊഴിഞ്ഞ ഹോളോബ്രിക്സ് കേന്ദ്രത്തിൽ നിന്ന് ഹമീദിനെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ആര്യങ്കോട് പൊലീസ്‌ പിടികൂടി. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച കാറിൽ നിന്നും ഗൂർഖ കത്തിയും മറ്റു ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലവരിൽ ഒരു പ്ലസ് ടൂ വിദ്യർത്ഥിയും ഉണ്ട്. കുരുതംകോട് സ്വദേശി കൊടി എന്ന രാഹൂൽ, അമൽ എന്ന സുരേഷ്, എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...