വസ്തു തർക്കത്തേച്ചൊല്ലി വാക്കേറ്റം ; അവസാനിച്ചത് അരും കൊലയിൽ

For full experience, Download our mobile application:
Get it on Google Play

ലക്നൌ : വസ്തു തർക്കത്തേച്ചൊല്ലിയുള്ള വാക്കേറ്റം അവസാനിച്ചത് പട്ടാപ്പകലുള്ള അരും കൊലയിൽ. ഉത്തർപ്രദേശിലെ ലക്നൌവ്വിലാണ് വസ്തു തർക്കം സ്ത്രീ അടക്കം മൂന്ന് പേരുടെ ജീവനെടുത്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മലിഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അരുംകൊല നടന്നത്. പട്ടാപ്പകൽ സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് യുവതിയും 17 വയസ് പ്രായമുള്ള മകനും അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. വീട്ടിലെ അഞ്ച് പേർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്. 55 കാരനായ താജ് ഖാൻ, 40 കാരിയായ ഫർഹീൻ, 17 കാരനായ ഫരീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലെ മറ്റ് രണ്ട് അംഗങ്ങളെ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. വസ്തു തർക്കത്തേച്ചൊല്ലി ബന്ധുക്കളായ ഇരുവിഭാഗങ്ങൾ തമ്മിൽ നില നിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. ലല്ലൻ എന്നയാളുമായാണ് താജ് ഖാന് വസ്തു തർക്കമുണ്ടായിരുന്നത്. വെള്ളിയാഴ്ച ഥാർ ജീപ്പിൽ തോക്കുമായി എത്തിയ ലല്ലനും സംഘവും താജ് ഖാൻറെ വീട്ടിലെത്തി ബഹളമുണ്ടാക്കി. വാക്കേറ്റത്തിനിടെ താജ് ഖാനെ ലല്ലൻ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...