ബം​ഗ​ളൂ​രു​വിൽ കാ​റി​ൽ വെ​ള്ളം തെ​റി​പ്പി​ച്ച പ​ക​യി​ൽ യു​വാ​വി​ൻറെ വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: കാ​റി​ൽ വെ​ള്ളം തെ​റി​പ്പി​ച്ച പ​ക​യി​ൽ യു​വാ​വി​ൻറെ വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ലു​ലു​മാ​ൾ അ​ണ്ട​ർ​പാ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ന്ത് ശേ​ഖ​ർ എ​ന്ന യു​വാ​വി​ൻറെ കൈ​വി​ര​ലാ​ണ് മ​റ്റൊ​രു യു​വാ​വ് ക​ടി​ച്ചു​മു​റി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ന്ത് ശേ​ഖ​റും ഭാ​ര്യ​യും ഭാ​ര്യാ​മാ​താ​വും രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ലു​ലു മാ​ളി​ന് സ​മീ​പ​മു​ള്ള സി​ഗ്ന​ലി​ൽ നി​ന്ന് കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​യ്ക്ക് അ​ബ​ദ്ധ​ത്തി​ൽ വെ​ള്ളം തെ​റി​ച്ചു. ഇ​തോ​ടെ ക​ലി​പൂ​ണ്ട യാ​ത്ര​ക്കാ​ര​ൻ അ​സ​ഭ്യം പ​റ​യു​ക​യും ജ​യ​ന്തി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ജ​യ​ന്തി​ൻറെ വ​ല​തു​കൈ​യി​ലെ മോ​തി​ര​വി​ര​ലാ​ണ് യു​വാ​വ് ക​ടി​ച്ചു​മു​റി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​ന്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ജ​യ​ന്തി​ൻറെ പ​രി​ക്കേ​റ്റ കൈ​വി​ര​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ന​ല്ല മ​ഴ​യാ​യ​തി​നാ​ൽ വെ​ള്ളം തെ​റി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് ജ​യ​ന്ത് പ​റ​യു​ന്ന​ത്. ത​ൻറെ കാ​റി​ന് സ​മീ​പം മ​റ്റൊ​രു കാ​ർ പാ​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഗ​തി മ​ന​സി​ലാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ശ​കാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​റി​ൽ നി​ന്ന് യു​വാ​വ് പു​റ​ത്തി​റ​ങ്ങി അ​സ​ഭ്യം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​യാ​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ജ​യ​ന്ത് പ​റ​യു​ന്നു. ജ​യ​ന്തി​ൻറെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിൽക്കുന്നത് ഗുണമേന്മയുള്ള ഇന്ധനം ; ഇ20 പെട്രോളിനെ അനുകൂലിച്ച് എണ്ണക്കമ്പനികൾ

0
മുംബൈ : രാജ്യത്തു വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മ ചട്ടങ്ങൾ പാലിക്കുന്നതാണെന്നു...

വിജയകരമായ ലാൻഡിങ്ങിന് പിന്നാലെ തിരിച്ചടി ; സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് കടലിൽ കുടുങ്ങി

0
ടെക്സസ് : ബഹിരാകാശ ദൗത്യങ്ങളിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുന്ന സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് പദ്ധതിക്ക്...

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ; കനത്ത മഴ മാത്രമല്ല, ഭൂഗർഭ ഘടനയും കാരണം ; പുതിയ...

0
കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് ആക്കംകൂട്ടിയത് കനത്ത മഴ മാത്രമായിരുന്നില്ലെന്നും പ്രദേശത്തെ...

കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ല, കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ ; കെ മുരളീധരൻ

0
തിരുവനന്തപുരം : സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ്...