ട്രംപിനെ ചൊല്ലി തർക്കം ; പിതാവ് മകളെ വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ടെക്സസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും തോക്ക് കൈവശം വെക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ടെക്സസിൽ 23 വയസുള്ള യുവതിയെ പിതാവ് വെടിവച്ചു കൊന്നു. 2025 ജനുവരി 10നാണ് ലൂസി ഹാരിസൺ എന്ന യുവതി തന്റെ കാമുകൻ സാമിനൊപ്പം പിതാവിനെ കാണാൻ ടെക്‌സസിലേക്ക് പോയത്. ലൂസിയും പിതാവ് ക്രിസും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സാം കോടതിയിൽ പറഞ്ഞു. പിതാവ് തോക്ക് കൈവശം വെക്കുന്നതിൽ ലൂസി പലപ്പോഴും അസ്വസ്ഥയായിരുന്നുവെന്നും സാം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

തർക്കത്തിനിടെ, ട്രംപ് ഉൾപ്പെട്ടിട്ടുള്ള വിവാദമായ എപ്‌സ്റ്റീൻ ഫയൽസിനെ കുറിച്ചും പരാമർശമുണ്ടായി. ആ സാഹചര്യത്തിലുള്ള പെൺകുട്ടി താനായിരുന്നെങ്കിൽ, താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ എന്തു തോന്നുമായിരുന്നുവെന്ന് യുവതി പിതാവിനോട് ചോദിച്ചു. തന്റെ കൂടെ താമസിക്കുന്ന മറ്റ് രണ്ട് പെൺമക്കൾക്ക് ഇത്രയധികം അസ്വസ്ഥയില്ലല്ലോ എന്ന പിതാവിന്റെ മറുപടി ലൂസിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും സാം പറഞ്ഞു. പിന്നീട് ലൂസി അടുക്കളയിലായിരിക്കുമ്പോൾ പിതാവ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതായും ഏകദേശം 15 സെക്കൻഡുകൾക്ക് ശേഷം, ഒരു വലിയ വെടിയൊച്ച കേട്ടതായും സാം പറഞ്ഞു. റൂമിലേക്ക് ഓടിച്ചെന്ന താൻ വെടികൊണ്ട് മരിച്ചുകിടക്കുന്ന ലൂസിയെയാണ് കണ്ടതെന്ന് കോടതിയിൽ മൊഴി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...