മുഖ്യമന്ത്രിയുടെ ഒഎസ്ഡിയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹനന്റെ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഉദ്യോഗസ്ഥന്റെ ഇന്നോവ വാഹനമാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്.ആര്‍ മോഹനന്റെ ഭാര്യയായ ഡോ. പൂര്‍ണ്ണിമ മോഹന്‍ വഞ്ചിയൂരിലെ സംസ്‌കൃതം സെന്ററിലേക്ക് പോകുന്നതും വരുന്നതും ഔദ്യോഗിക കാറിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ശരാശരി 35 കിലോമീറ്റര്‍ ഓടേണ്ട വാഹനം ദിവസേന 100 കിലോമീറ്ററിലധികമാണ് പിന്നിട്ടിരിക്കുന്നത്. 2022 ഏപ്രില്‍ മാസം – 2121 കിലോമീറ്റര്‍,മെയ് മാസം – 1694 കിലോമീറ്റര്‍, ജൂണ്‍ മാസം – 2268 കിലോമീറ്റര്‍, ജൂലൈ മാസം – 2387 കിലോ മീറ്റര്‍, ആഗസ്റ്റ് മാസം – 1701 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വിവരാവകാശ രേഖ പ്രകാരമുള്ള കണക്കുകള്‍. വാഹനം ഈ രീതിയില്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പണമടച്ചിട്ടില്ല എന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഉദ്യോഗസ്ഥന്റെ വാഹനം ഈ വിധത്തില്‍ ദുരുപയോഗം ചെയ്ത വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഒരു ദിവസത്തെ യാത്രയ്‌ക്ക് 2,400 രൂപ അടച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തെളിവുകള്‍ ദിവസേന പുറത്തുവരുന്നതിനിടെയാണ് പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്‌ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കള്ളക്കളി പുറത്തായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

0
പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ്...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...