അരിക്കൊമ്പന്‍ പറമ്പിക്കുളത്തെത്തിയാല്‍ കൂടുതല്‍ അപകടം ; മറ്റ് ആനകളുമായി ഇടഞ്ഞേക്കുമെന്ന് വന്യജീവി ഗവേഷകർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് കൂടുതൽ അപകടകരമാകുമെന്ന് വന്യജീവി ഗവേഷകർ. നിലവിലുള്ള സ്ഥലത്തുനിന്ന് അരികൊമ്പനെ മാറ്റിയാൽ മറ്റ് ആനകളും അരിക്കൊമ്പനും പ്രകോപിതരാകുമെന്ന് ഗവേഷകനായ എസ്. ഗുരുവായൂരപ്പൻ പറഞ്ഞു. അരിക്കൊമ്പൻമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കനാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ, പുതിയ സ്ഥലത്ത് അരിക്കൊമ്പനെ എത്തിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. അരി കഴിച്ചു ശീലിച്ച ആന പറമ്പിക്കുളത്ത് എത്തിയാലും ഇതു തുടരും.

ഇത് ആദിവാസികളുടെ ജീവനടക്കം ഭീഷണിയാണ്. പുതിയ സ്ഥലത്തെത്തിയ ആനകൾ വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപോകാൻ ശ്രമം നടത്തും. പറമ്പിക്കുളത്തെ ആനകളും അരിക്കൊമ്പനും തമ്മിൽ സംഘര്‍ഷമുണ്ടായേക്കും. അരിക്കൊമ്പനെ മാറ്റിയാൽ ചിന്നക്കനാലിലെ മറ്റ് ആനകൾ അക്രമകാരികളാകാനുമിടയുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. താല്‍ക്കാലികമായ പരിഹാരത്തിനപ്പുറം ശാസ്ത്രീയമായ രീതിയിൽ വിഷയം കൈകാര്യം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആവിശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...