എലത്തൂർ ട്രെയിൻ തീവെപ്പ് ; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ; ഷാരൂഖ് സെയ്‍ഫിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ കുറ്റാരോപിതനായ ഷാരൂഖ് സെയ്‍ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പ്രതിക്ക് സംസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ ഇന്നലെ പത്ത് മണിക്കൂറിലധികം സമയമാണ് ഷാരൂഖ് സെയ്ഫിയെ ചോദ്യംചെയ്തത്. കുറ്റം സമ്മതിച്ച പ്രതി മറ്റാരുടെയും സഹായമുണ്ടായിട്ടില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്ന് പോലീസ് പറയുന്നു. എന്നാല്‍, ഇത് അന്വേഷണ സംഘം മുഖ വിലയ്‍ക്കെടുത്തിട്ടില്ല. പ്രതിക്ക് കേരളത്തിൽനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിൽനിന്നും പെട്രോൾ പമ്പിൽനിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഷൊർണൂരിൽ ഒരു പകൽ മുഴുവൻ ചെലവിട്ടശേഷമാണ്‌ ഇയാൾ ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസിൽ കയറിയത്‌. 14 മണിക്കൂർ കാത്തിരുന്നത്‌ എന്തിനെന്ന ചോദ്യത്തിനും ഷാരൂഖ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വലിയ ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം. രണ്ടാം തിയതി രാവിലെ ഷൊർണൂരിലെത്തിയ പ്രതി അന്ന്‌ എവിടെയെല്ലാം പോയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡി.ഐ.ജി കാളിരാജ് മഹേശ്വറിന്‍റെ നേതൃത്വത്തിലുള്ള എൻ.ഐ.എ സംഘവും കോഴിക്കോട്ട് ക്യാംപ് ചെയ്യുന്നുണ്ട്. തീവ്രവാദബന്ധം തെളിയിക്കുന്ന വ്യക്തമായ തെളിവ് ലഭിച്ചാൽ മാത്രമാകും എൻ.ഐ.എ കേസ് ഏറ്റെടുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...