അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല, എവിടെ വിടണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടില്‍ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ കോടതി എതിര്‍ക്കില്ലെന്നും പറഞ്ഞു. പറമ്പിക്കുളത്തിന് പുറമെ അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആനയെ മാറ്റുന്നതിനായി സര്‍ക്കാരിന് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിക്കണമെന്ന നെന്മാറ എം.എല്‍.എയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ കഴിയില്ല. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാല്‍ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ ആശങ്ക മനസിലാകും. ഈ മൃഗങ്ങളൊക്കെ ഇങ്ങനയായതിനു മനുഷ്യന്റെ കടന്നുകയറ്റവും ഒരു കാരണമാണ്. യൂക്കാലി മരങ്ങള്‍ ഉള്‍പ്പടെ വച്ച് പിടിപ്പിച്ച് വനത്തിന്റെ സ്വാഭാവിക പ്രകൃതി നശിപ്പിച്ച വനം വകുപ്പും കുറ്റക്കാരല്ലേയെന്നും കോടതി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...