പാലക്കാട്: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാരിന് പുതിയ തലവേദന. അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ എതിര്‍പ്പ് ശക്തമാവുകയാണ്. ഇതേ തുടര്‍ന്ന് നേരത്തേ നെന്മാറ എംഎല്‍എ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇപ്പോള്‍ കര്‍ഷക സംരക്ഷണ സമിതി വനം വകുപ്പ് ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. പറമ്പിക്കുളത്ത് 11 ല്‍ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കര്‍ഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ആരോപിക്കുന്നു.
അതേസമയം അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. റവന്യൂ, പോലീസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണം. പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും കോടതി വ്യക്തമാക്കി. ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.