അരിക്കൊമ്പൻ ക്ഷീണിതൻ ; മയക്കുവെടി വെച്ച് പിടികൂടുന്നത് വൈകിയേക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നത് വൈകിയേക്കും. ആന ക്ഷീണിതനായതിനാല്‍ മയക്കുവെടി വയ്ക്കില്ലെന്നാണ് സൂചന. കമ്പം സൗത്ത് മേഖലയിലേക്ക് നീങ്ങിയിരക്കുയാണ് ആന. മൂന്ന് മണിക്ക് അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്‌നാട് വനംവകുപ്പ് ദൗത്യം ആരംഭിക്കാനിരുന്നതാണ്. ദൗത്യത്തിനായി ആനമലയില്‍ നിന്ന് കുംകിയാനകളെ എത്തിക്കാനായിരുന്നു പദ്ധതി. മയക്കുവെടിവയ്ക്കാനായി ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്നും വെറ്റിനറി ഡോക്ടര്‍മാര്‍ എത്തും.

ലോവര്‍ ക്യാംപില്‍ നിന്നും രാവിലെയാണ് അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പന്‍ പാഞ്ഞോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കമ്പം ടൗണില്‍ അരിക്കൊമ്പന്‍ ഒരു ഓട്ടോറിക്ഷയും കുത്തി മറിച്ചു. ഇതില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...