കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനുനേരെ ആക്രമണം ; പിന്നില്‍ സി.പിഎം എന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് സി.പിഎം ആക്രമിച്ചതായി കോണ്‍ഗ്രസ് പരാതി. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. വീട്ടുകാരും അയല്‍പക്കത്തുളളവരും പ്രചാരണ പരിപാടികള്‍ക്ക് പോയ സമയത്താണ് അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അരിതയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇവര്‍ സാമ്പത്തികമായി മോശം അവസ്ഥയില്‍ അല്ലെന്ന് കാണിക്കാന്‍ ബാനര്‍ജി സലിം എന്നയാള്‍ ഫേസ് ബുക്കില്‍ ലൈവ് നടത്തിയിരുന്നു. വീട് ആക്രമിച്ചത് ഇയാളാണെന്നാണ് യു.ഡി.എഫിന്റെ പരാതി. എന്നാല്‍ ബാനര്‍ജി സലിമിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം. അതേസമയം ഇയാള്‍ സി.പി.എം പരിപാടികളില്‍ സജീവമാണെന്ന് കോണ്ഗ്രസ് പറയുന്നു. പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...