ഡി.വൈ.എഫ്.ഐയുടെ പരാതിക്ക് പിന്നാലെ പരോക്ഷ ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സംഘടനയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുയെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിക്ക് പിന്നാലെ പരോക്ഷ ഭീഷണിയുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും വരാന്‍ താല്പര്യമുള്ള ചാനലുകാര്‍ക്ക് വരാമെന്നുമാണ് അര്‍ജുന്‍ ആയങ്കി ഫേസ്‌ബുക്കില്‍ കുറിച്ചത്. അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലില്‍ ഒരു ഭീഷണി സ്വരമില്ലേയെന്ന സംശയവും ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്.

സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ടവര്‍ സമൂഹമാധ്യമങ്ങള്‍ വഴി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ അര്‍ജുനെതിരെ പരാതി നല്‍കിയത്.

‘സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍ ഡി.വൈ.എഫ്.ഐ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ക്യാംപെയ്ന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണം’, എം ഷാജര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനു പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷന്‍ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നങ്ങളുമാണെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലാതായതോടെ വേഗത്തില്‍ പണം കണ്ടെത്താനായി ഇത്തരം കുറുക്കുവഴികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണ കള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഇക്കൂട്ടര്‍ എടുത്തുചാടുന്ന അവസ്ഥയാണ് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. അറസ്റ്റിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയെ സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി അനുഭാവികളെന്ന തരത്തില്‍ ഇവര്‍ ഇടുന്ന പോസ്റ്റിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...