അർജുൻ ആയങ്കിയുടെ സംഘം ‘കൊടകര മോഡൽ’ കുഴൽപണ കവർച്ചകളും നടത്തിയിട്ടുണ്ട് ; സജേഷിന്റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ സംഘം ‘കൊടകര മോഡൽ’ കുഴൽപണ കവർച്ചകളും നടത്തിയിട്ടുണ്ടെന്നു വിവരം. അർജുന്റെ ബിനാമിയെന്നു കസ്റ്റംസ് പറയുന്ന കണ്ണൂരിലെ സഹകരണ ബാങ്ക് ജീവനക്കാരൻ സി.സജേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.

അർജുൻ ചതിയനാണെന്നും സ്വർണക്കടത്തും ക്വട്ടേഷൻ ഇടപാടുകളും മറച്ചുവെച്ചാണു കാറു വാങ്ങാൻ തന്റെ പേരിൽ ബാങ്കു വായ്പയെടുത്തതെന്നും ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷ് മൊഴി നൽകിയിട്ടുണ്ട്. വായ്പ തിരിച്ചടവു മുടങ്ങിയതിനാൽ ബാങ്കു വായ്പ തരില്ലെന്നു വിശ്വസിപ്പിച്ചാണു തന്റെ പേരിൽ വാഹനവായ്പ എടുത്തത്. അതു തിരിച്ചടയ്ക്കുന്നത് അർജുനാണ്. ഈ വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവരം അറിയില്ലായിരുന്നു – ഇതാണു സജേഷിന്റെ മൊഴി. മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടികൾക്ക് ഒരുങ്ങുകയാണ് കസ്റ്റംസ്. അർജുന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമില്ലെന്ന സജേഷിന്റെ മൊഴികൾ അന്വേഷണസംഘം പൂർണമായി വിശ്വസിക്കുന്നില്ല.

സ്വർണക്കടത്ത് ഒഴികെ അർജുൻ പങ്കാളിയായ മറ്റു കുറ്റകൃത്യങ്ങൾ കസ്റ്റംസിന്റെ അന്വേഷണ പരിധിയിൽ വരുന്നവയല്ല. അർജുൻ, കാരിയർ മുഹമ്മദ് ഷഫീഖ് എന്നിവരെ കോടതിയിൽ തിരികെ ഹാജരാക്കും മുമ്പ്  ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ഒരുങ്ങുന്നുണ്ട്. അർജുൻ ആയങ്കിയും സംഘവും കടത്തിയതും കവർച്ച ചെയ്തതുമായ സ്വർണം കണ്ടെത്താനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനു സഹായകരമായ ചില സൂചനകൾ സജേഷ് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...