സായുധസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡിനെ പിന്തുണച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്രദ്വിവേദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സായുധസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡിനെ പിന്തുണച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്രദ്വിവേദി. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാൽ തിയേറ്ററൈസേഷൻ മാത്രമാണ് പരിഹാരമെന്ന് കരസേന മേധാവി വ്യക്തമാക്കി. തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിൽ വ്യോമസേന മേധാവി നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഏറെ നാളായി തുടരുന്ന ചർച്ചകളാണ് മൂന്ന് സേനകളുടെ സംയോജിത തിയേറ്റർ കമാൻഡ്. പൂർണ്ണമായി ഇത് നടപ്പാക്കുന്നതിൽ പ്രയോഗിക കടമ്പകൾ പലതുമുണ്ട്. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് തിയേറ്റർ കമാൻഡിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വിടവാങ്ങലോടെ ഇത് കാര്യമായി മുന്നോട്ട് പോയില്ല.

മൂന്ന് സേനകളും തമ്മിൽ ഈക്കാര്യത്തിൽ അഭിപ്രായവ്യത്യാസവും കടമ്പയായി. കഴിഞ്ഞമാസം ഇൻഡോറിൽ നടന്ന പ്രതിരോധസെമിനാറിൽ നിലവിള്ളതിനെ തകർത്ത് പുതിയൊരു ഘടന നല്ലതാവില്ലെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എപി സിങ്ങ് അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം സംയോജിത കമാൻഡിന്റെ പേരിൽ സേനകൾ സമ്മർദ്ദങ്ങൾക്ക് അടിപ്പെടരുതെന്നും വ്യോമസേന മേധാവി പറഞ്ഞു. ഇതിനിടെയാണ് തിയേറ്റർ കമാൻഡിനെ പിന്തുണിച്ച് കരസേന മേധാവി എത്തുന്നത്. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ തിയേറ്ററൈസേഷൻ യഥാർഥ്യമാവും. അതിന് എത്രസമയം എടുക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഒരു യുദ്ധത്തിൽ ഒരു സേന മാത്രമായി പോരാടാനാകില്ലെന്നും അതിനാൽ ഐക്യകമാൻഡ് അത്യന്താപേക്ഷിതമാണെന്നും ജനറൽ ഉപേന്ദ്രദ്വിവേദി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...