കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ അഞ്ചുപേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ അഞ്ചുപേർക്കെതിരെ കേസ്. വീട്ടമ്മയെ ഫോണിൽ വിളിച്ച അഞ്ചുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. എന്നാൽ ഇവരുടെ യഥാർത്ഥ പേരുകളുടെ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 2. 88 കോടി രൂപയാണ്. വ്യാജ കോടതിയക്കം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. മുംബൈയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയായ വീട്ടമ്മയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്.

ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിലെത്തിയതിന് ഇരുപത്തിയഞ്ചു ലക്ഷം രൂപ കമ്മീഷൻ പറ്റി എന്നായിരുന്നു കുറ്റം. വിശ്വസിപ്പിക്കാൻ വേണ്ടി വീട്ടമ്മയെ ഓൺലൈനായി വ്യാജ കോടതിയിലും ഹാജരാക്കി. ജഡ്ജിയും വക്കീലും ഉണ്ടായിരുന്ന കോടതിയിൽ ഒരു വീട്ടമ്മക്കെതിരെ മൊഴിയും നൽകി. പണം തട്ടിയെടുത്തതിന് പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കിയെന്ന സന്ദേശമെത്തി. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനും നിർദ്ദേശം നൽകി. ഈ വാക്ക് വിശ്വസിച്ച് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പിസിസി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...