അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചെന്ന് സൈന്യം ; ഏഴു ദിവസം നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. വധിച്ചവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പോലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇതോടെ അനന്ത്നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.

ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു. വേറെ ഭീകരര്‍ ഉണ്ടോയെന്ന് വ്യക്തതയില്ലാത്തതിനാല്‍, പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പോകരുതെന്നും എഡിജിപി ആവശ്യപ്പെട്ടു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഓഫീസര്‍മാര്‍ക്കും ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...