ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ ; സൈന്യം നാല് ഭീകരരെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു കശ്മീർ : സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ സൈന്യം കശ്മീരിൽ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം നാലായി.

ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പോലീസിലെ എഎസ്ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലും പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...