ഷാൻ വധക്കേസ് ; പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ആലപ്പുഴ പുല്ലൻകുളത്ത് നിന്നാണ് കണ്ടെത്തിയത്. അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. രൺജീത്ത് വധക്കേസിൽ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ കൈവശമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

രൺജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനം വിട്ട പ്രതികൾക്ക് വേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കർണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടിനെ സഹായം ഇവിടങ്ങളിൽ ലഭിക്കുന്നുണ്ട്. അന്വേഷണം ഇപ്പോൾ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു കൊലയാളി സംഘങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചു കൊണ്ടാണ് അന്വേഷണമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇരട്ടക്കൊലപാതകമുണ്ടായി ഒരാഴ്ച്ച തികയുമ്പോൾ പൂർണ്ണ ആത്മവിശ്വാസത്തിൽ ആണെന്ന് അന്വേഷണ സംഘം പറയുന്നു. രൺജീത്തിന്റെ കുടുംബത്തിന് നീതി കിട്ടുന്നവിധമല്ല പോലീസ് അന്വേഷണമെന്ന് ബിജെപി കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്

0
കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര...

വടശ്ശേരിക്കര ചെങ്ങറ മുക്കില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

0
വടശ്ശേരിക്കര: നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലച്ചിറ സ്വദേശി...

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്ന് റിപ്പോർട്ട് ; നികുതി...

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

മുഖ്യമന്ത്രി എത്തിയില്ല ; ഐഎൻടിയുസി സമ്മേളനം ഉദ്ഘാടനമില്ലാതെ പിരിഞ്ഞു

0
തിരുവനന്തപുരം : ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി...