ന്യൂഡല്‍ഹി : പുതിയ കാലത്തെ സൈനിക വെല്ലുവിളികൾ നേരിടാൻ വ്യോമസേന തയ്യാറാണെന്ന് വ്യോമസേന മേധാവി വി.ആർ ചൗധരി. ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേന. കിഴക്കൻ ലഡാക്കിലെ നീക്കങ്ങൾ വ്യോമസേനയുടെ പോരാട്ട വീര്യത്തിൻ്റെ സാക്ഷ്യപത്രമാണ് എന്നും അദ്ദേഹം അഭിപ്രാപ്പെട്ടു. വലിയ വെല്ലുവിളി നിറഞ്ഞ വർഷമാണ് കടന്നു പോയത്. സൈനികവും കൊവിഡുമായി ബന്ധപ്പെട്ടും സേനയ്ക്ക് നിരവധി ദൗത്യങ്ങൾ എത്തി. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് കിഴക്കൻ ലഡാക്കിലെ നീക്കങ്ങളിലൂടെ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് എന്നും വി.ആർ ചൗധരി പറഞ്ഞു.
വെല്ലുവിളികൾ നേരിടാൻ സേന തയ്യാർ ; ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേനയെന്നും വ്യോമസേനാ മേധാവി
RECENT NEWS
Advertisment