തെരഞ്ഞെടുപ്പ് പണം സമാഹരിക്കാന്‍ മാര്‍ഗമാക്കി ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.കെ നസീർ. ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് സാമ്പത്തിക സുതാര്യത ഇല്ല. പണം സമാഹരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളെ നേതാക്കൾ കണ്ടുവെന്നും നസീർ പറഞ്ഞു.

സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാർഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നിൽ പാർട്ടി കേരളത്തിൽ വളരില്ലെന്നും നസീർ വ്യക്തമാക്കി. ബി.ജെ.പി ക്ക് സംസ്ഥാനത്ത് വളർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ ഒപ്പം നിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നിൽക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്.

പുനഃസംഘടനയിൽ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീർ വിമർശിച്ചു. മെഡിക്കൽ കോഴ വിവാദത്തിൽ സത്യസന്ധമായ റിപ്പോർട്ടാണ് നൽകിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും നസീർ ഓർമിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...