പാലക്കാട് : മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള അന്തിമ രക്ഷാദൗത്യം വിജയം. ബാബുവിന്റെ അടുത്തേക്ക് എത്തിയ ദൗത്യസംഘാംഗം ബാബുവുമായി മലയിടുക്കില്‍നിന്ന് സുരക്ഷിതമായി മുകളിലേക്ക് കയറുകയായിരുന്നു. സംഘം ബാബുവിനടുത്തെത്തി ആദ്യം വെള്ളവും ഭക്ഷണവും നല്കി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ബെല്‍റ്റും കയറും ഉപയോഗിച്ചാണ് രക്ഷാസൈന്യം ബാബുവിനെ ഉയര്‍ത്തിയത്. 48 മണിക്കൂറില്‍ അദികമാണ് ഇരുപത്തിമൂന്ന് കാരനായ ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.
ചെറാട് ഭാഗത്തുനിന്ന് നോക്കിയാല്‍ ബാബു കുടുങ്ങികിടക്കുന്ന കൂമ്പാച്ചി മലയുടെ എലിച്ചിരം ഭാഗം കാണാം. ആയിരമടിയോളം ഉയരത്തില്‍ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവില്‍ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടക്കുന്നത്. ഇവിടെനിന്ന് മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ കഴിയില്ല. മല തള്ളിനില്ക്കുന്ന ഭാഗമായതിനാല്‍ രക്ഷാസംഘങ്ങള്‍ക്ക് നെറുകെയില്‍ എത്തിയാല്‍ ബാബു ഇരിക്കുന്ന സ്ഥലം എവിടെയെന്ന് പോലും കാണാന്‍ കഴിയില്ല. മലയുടെ ചെരുവില്നിന്നാല് ബാബു ഇരിക്കുന്ന സ്ഥലം കാണാം. എന്നാല്‍ അങ്ങോട്ട് ഇറങ്ങാനും കഴിയില്ല. രക്ഷസംഘങ്ങള് കയര്‍ കെട്ടി ഇതിന് ശ്രമിച്ചെങ്കിലും അപകടമായതിനാല്‍ ഉപേക്ഷിച്ചു. റഷീദയുടെ മൂത്ത മകനാണ് 23കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്പുഴയില്‍ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.