കെ – റെയില്‍ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ – റെയില്‍ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി രംഗത്ത്. ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് ദയാബായി. കെ – റെയില്‍ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറും വരെ സമരരംഗത്തുണ്ടാകുമെന്നും ദയാബായി കോഴിക്കോട് പറഞ്ഞു. കാട്ടിലെ പീടികയിലെ കെ – റെയില്‍ വിരുദ്ധ സത്യാഗ്രഹ വേദിയില്‍ ഐക്യദാര്‍ഢ്യവുമായെത്തിയതായിരുന്നു ദയാബായി.

കാട്ടിലെ പീടികയിലെ കെ – റെയില്‍ വിരുദ്ധ സത്യാഗ്രഹം അഞ്ഞൂറാം ദിനത്തിലേക്ക് കടക്കവേയാണ് ദയാബായി പിന്തുണയുമായെത്തിയത്. ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇതിനായി ജനങ്ങള്‍ ഒന്നിക്കണമെന്നും ദയാബായി പറഞ്ഞു. സത്യഗ്രഹം അഞ്ഞൂറ് ദിനങ്ങള്‍ പൂര്‍ത്തിയാകുന്ന ഫെബ്രുവരി പതിമൂന്നിന് രാപകല്‍ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...