പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച്‌ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം : മലാല യൂസഫ്‌സായ്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും പാകിസ്ഥാനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച്‌ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല യൂസഫ്‌സായ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. ‘പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച്‌ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം. എന്ത് ധരിക്കണം എന്നതിന്റെ പേരില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നത് നിലനില്‍ക്കുന്നു. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം’- മലാല ട്വിറ്ററില്‍ കുറിച്ചു.

അതേസമയം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു. ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജിലെ അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഇന്നലെ പരിഗണിച്ച ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തിലും നന്മയിലും ഈ കോടതിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...