ദൗ​ത്യ​സം​ഘാം​ഗം ബാ​ബു​​വു​മാ​യി മ​ല​യി​ടു​ക്കി​ല്‍​നി​ന്ന് മു​ക​ളി​ലെത്തി ; ദൗ​ത്യം വിജയം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മ​ല​മ്പു​ഴ ചെ​റാ​ട് കു​മ്പാ​ച്ചി​മ​ല​യി​ലെ മ​ല​യി​ടു​ക്കി​ല്‍ കു​ടു​ങ്ങി​യ യു​വാ​വി​നാ​യു​ള്ള അ​ന്തി​മ ര​ക്ഷാ​ദൗ​ത്യം വിജയം. ബാ​ബു​വി​ന്റെ അ​ടു​ത്തേ​ക്ക് എ​ത്തി​യ ദൗ​ത്യ​സം​ഘാം​ഗം ബാ​ബു​​വു​മാ​യി മ​ല​യി​ടു​ക്കി​ല്‍​നി​ന്ന് സുരക്ഷിതമായി മു​ക​ളി​ലേ​ക്ക് ക​യ​റുകയായിരുന്നു. സംഘം ബാബുവിനടുത്തെത്തി ആദ്യം വെള്ളവും ഭക്ഷണവും നല്‍കി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ബെല്‍റ്റും കയറും ഉപയോഗിച്ചാണ് രക്ഷാസൈന്യം ബാബുവിനെ ഉയര്‍ത്തിയത്. 48 മണിക്കൂറില്‍ അദികമാണ് ഇരുപത്തിമൂന്ന് കാരനായ ബാബു പാറയിടുക്കില്‍ കുടുങ്ങിയത്.

ചെ​റാ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ നോ​ക്കി​യാ​ല്‍ ബാ​ബു കു​ടു​ങ്ങി​കി​ട​ക്കു​ന്ന കൂ​മ്പാ​ച്ചി മ​ല​യു​ടെ എ​ലി​ച്ചി​രം ഭാ​ഗം കാ​ണാം. ആ​യി​ര​മ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ചെ​ങ്കു​ത്താ​യി​കി​ട​ക്കു​ന്ന എ​ലി​ച്ചി​രം ചെ​രു​വി​ല്‍ ഒ​രു വി​ട​വി​ലാ​ണ്​ ബാ​ബു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന്​ മു​ക​ളി​ലേ​ക്ക്​ ക​യ​റാ​നോ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നോ ക​ഴി​യി​ല്ല. മ​ല ത​ള്ളി​നി​ല്‍​ക്കു​ന്ന ഭാ​ഗ​മാ​യ​തി​നാ​ല്‍ ര​ക്ഷാ​സം​ഘ​ങ്ങ​ള്‍​ക്ക്​ നെ​റു​കെ​യി​ല്‍ എ​ത്തി​യാ​ല്‍ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം എ​വി​ടെ​​യെ​ന്ന്​ പോ​ലും കാ​ണാ​ന്‍ ക​ഴി​യി​ല്ല. മ​ല​യു​ടെ ചെ​രു​വി​ല്‍​നി​ന്നാ​ല്‍ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം കാ​ണാം. എ​ന്നാ​ല്‍ അ​ങ്ങോ​ട്ട്​ ഇ​റ​ങ്ങാ​നും ക​ഴി​യി​ല്ല. ര​ക്ഷ​സം​ഘ​ങ്ങ​ള്‍ ക​യ​ര്‍ കെ​ട്ടി ഇ​തി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ട​മാ​യ​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു. റ​ഷീ​ദ​യു​ടെ മൂ​ത്ത മ​ക​നാ​ണ്​ 23കാ​ര​നാ​യ ബാ​ബു. പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം മ​ല​മ്പുഴ​യി​ല്‍ ഒ​രു ഹോ​ട്ട​ലി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ട്ര​ക്കി​ങ്ങി​നാ​ണ്​ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച കൂ​മ്പാ​ച്ചി മ​ല ക​യ​റി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

0
കോഴിക്കോട് : സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ...

ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍

0
കൊച്ചി: ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ്...

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

0
തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം....

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ ; മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച

0
കൊച്ചി: കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ നൽകി മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച. കേരളത്തിൽ...