പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പോലീസ് പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും ഈ മാസം നാലിനുമിടയില്‍ പലതവണ 14കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ മാസം നാലിന് പെണ്‍കുട്ടി കടയില്‍ പോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കി.

പിന്നീട് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനിരയാക്കിയതും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...