നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ഈ മാസം 18 മുതൽ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം തുടങ്ങുക. നന്ദിപ്രമേയചർച്ചക്ക് ശേഷം ഇടക്ക് പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചന.

ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാൻ വൈകിയതിനാൽ നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാർച്ച് ആദ്യവാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്. കോവിഡിലെ നിലവിലെ സാഹചര്യവും മന്ത്രിസഭ ചർച്ച ചെയ്യും. മൂന്നാം തരംഗത്തിലെ രോഗവ്യാപനം കുറയുന്നുവെന്നാണ് പൊതുവിലയിരുത്തൽ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...