ലിബിയ: ട്രിപ്പോളിയില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരേഡ് ഗ്രൗണ്ടില്‍ കേഡറ്റുകള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം. രാജ്യത്തെ പല നഗരങ്ങളില്‍ നിന്നുള്ള പതിനെട്ടും ഇരുപത്തി രണ്ടും വയസിനിടയിലുള്ള സൈനിക വിദ്യാര്‍ത്ഥികളാണ് അല്‍ഹദ്ബയിലെ സൈനിക സ്‌കൂളിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൂര്‍ണമായും കത്തി നശിച്ചതിനാല്‍ ആരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വക്താവ് അമീന്‍ അല്‍ ഹാഷെമി പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ വിമത നേതാവ് ഖലീഫ ഹഫ്താറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിയാണെന്നാണ് ഔദ്യോഗിക സര്‍ക്കാര്‍ വൃത്തങ്ങളുടെ ആരോപണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലിബിയന്‍ നാഷണല്‍ ആര്‍മി തയാറായിട്ടില്ല.