കേരളാ ഗവര്‍ണര്‍ക്ക്‌ സ്വന്തം പദവിയുടെ വിലയറിയില്ല ; മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പൗരത്വ നിയമത്തിനെതിരെ മുന്‍ ഗവര്‍ണര്‍. കേന്ദ്രസർക്കാർ  പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയിലില്ലെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കൂടിയായ കെ.ശങ്കരനാരായണന്‍.

ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ  ശ്രമത്തെ ഒരുമിച്ച് എതിർക്കേണ്ട കാലമാണ്. അതിൽ ജനാധിപത്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ അരിഫ് മുഹമ്മദ് ഖാനെതിരെയും അദ്ദേഹം വിമർശനം നടത്തി. സ്വന്തം പദവിയുടെ ഭരണഘടനാപരമായ ബാധ്യത പോലും അറിയാത്തവരാണ്  രാജ്യത്തെ പല ഗവർണർമാരുമെന്നായിരുന്നു  മുൻ മഹാരാഷ്ട്ര ഗവർണർ കൂടിയായ കെ.ശങ്കരനാരായണൻ പറഞ്ഞത്. ഗവർണറുടെ പദവിയും ഉത്തരവാദിത്തവും കടമയും പോലും പലർക്കുമറിയില്ലെന്നും അദേഹം പറഞ്ഞു. മലമ്പുഴയിൽ നടന്ന കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ മുഖ്യപ്രഭാഷണത്തിലായിരുന്നു മുൻ ഗവർണർ കൂടിയായ ശങ്കരനാരായണൻ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...