ജമ്മു കാശ്മീരിൽ നിന്ന് സെെന്യത്തെ പിൻവലിക്കും ; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക സായുധ സേന നിയമം പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജെകെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കാശ്മീരിൽ നിന്ന് സെെന്യത്തെ പിൻവലിക്കാനും ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന് വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.’ സെെനികരെ പിൻവലിച്ച് ക്രമസമാധാനം ജമ്മു കാശ്മീർ പൊലീസിന് നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. മുൻപ് ജമ്മു കാശ്മീരിലെ പൊലീസിനെ വിശ്വാസമില്ലായിരുന്നു. എന്നാൽ ഇന്ന് അവർ നിരവധി സെെനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.’- അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സെെന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്‌സ്പ നിയമം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്നബാധിത പ്രദേശങ്ങളിൽ സെെന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. ക്രമസമാധാനപാലനത്തിന് ആവശ്യമെന്ന് തോന്നിയാൽ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം സെെന്യത്തിന് നൽകുന്നതാണ് നിയമം.ജമ്മു കാശ്മീരിൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70ശതമാനം പ്രദേശങ്ങളിലും അഫ്സ്പ റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. സെപ്തംബറിന് മുൻപായി ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട 5 സ്കൂട്ടറുകളും 2 കാറുകളും ഇടിച്ചു തെറിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ‌‌കാറിടിച്ച് 5 സ്കൂട്ടറുകളും...

വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ...

ട്രംപിന് വീണ്ടും തിരിച്ചടി ; ‘ബർത്ത് ടൂറിസം’ തടയാൻ ലക്ഷ്യമിട്ട ഉത്തരവിന് സ്റ്റേ

0
വാഷിങ്ടൺ : യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ...

കടുത്ത പി ടി എസ് ഡി യിലൂടെ കടന്നുപോകുന്നവർക്ക് എം ഡി എം...

0
ന്യൂസിലൻഡ് : ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ്...