വാഷിങ്ടൺ : യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ അവകാശം പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കത്തിനും കോടതിയുടെ തിരിച്ചടി. ഗർഭിണികൾ യുഎസിലെത്തി കുഞ്ഞുങ്ങൾക്ക് ജന്മംനൽകി പൗരത്വം നേടുന്ന ‘ബർത്ത് ടൂറിസം’ ഉൾപ്പെടെയുള്ളവ തടയാൻ ലക്ഷ്യമിട്ട് ട്രംപ് ഇറക്കിയ പുതിയ ഉത്തരവ് മേരിലാൻഡിലെ യുഎസ് ഫെഡറൽ ജഡ്‌ജി ഡെബ്ര എൽ. ബോഡ്‌മാൻ തടഞ്ഞു. കുടിയേറ്റ കുടുംബങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും നൽകിയ ഹർജിയിലാണ് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. യുഎസിൽ ജനിക്കുന്ന ഏതൊരാൾക്കും ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം സ്വാഭാവികപൗരത്വത്തിന് അവകാശമുണ്ടെന്നു ജഡ്‌ജി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































