പുതുവര്‍ഷ ആരോഗ്യ കലണ്ടര്‍ മന്ത്രി കെ. കെ. ശൈലജ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ 2021 വര്‍ഷത്തെ ആരോഗ്യ കലണ്ടര്‍, ആരോഗ്യ, സാമൂഹിക നീതി, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ  പ്രകാശനം ചെയ്തു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന് കലണ്ടര്‍ കൈമാറിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത്, കണ്‍സള്‍ട്ടന്റ് എന്‍ജിനിയര്‍ ടോം തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പ് ജില്ലയില്‍ നടപ്പാക്കിവരുന്ന പ്രധാന സേവനങ്ങളായ ആര്‍ദ്രം മിഷന്‍, ഹൃദ്യം, ഇ-സഞ്ജീവിനി, അമ്മയും കുഞ്ഞും പദ്ധതി, ശിശു ആരോഗ്യ പദ്ധതികള്‍, കോവിഡ് പ്രതിരോധം രോഗ പ്രതിരോധ കുത്തിവെയ്പ്പുകള്‍, തുടങ്ങിയവയെക്കുറിച്ച് കലണ്ടറില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പ്രധാന ആരോഗ്യ ബോധവല്‍ക്കരണ ദിനങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കലണ്ടര്‍ പ്രദര്‍ശിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...