പത്തനംതിട്ട ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 372 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍) 6
2 പന്തളം (കുരമ്പാല, മുടിയൂര്‍കോണം, ചേരിക്കല്‍) 17
3 പത്തനംതിട്ട (കുമ്പഴ, പത്തനംതിട്ട) 13
4 തിരുവല്ല (മഞ്ഞാടി, തിരുവല്ല, രാമന്‍ചിറ, മതില്‍ഭാഗം, മുത്തൂര്‍, അഴിയിടത്തുച്ചിറ, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 29
5 ആനിക്കാട് 1
6 ആറന്മുള (ഇടയാറന്മുള, നാല്‍ക്കാലിക്കല്‍) 4
7 അരുവാപുലം (അരുവാപുലം, ഐരവണ്‍, അതിരുങ്കല്‍, കുമ്മണ്ണൂര്‍) 9
8 അയിരൂര്‍ (അയിരൂര്‍, കൊട്ടാത്തൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ചിറ്റാര്‍ (കാരിക്കയം, പന്നിയാര്‍, ചിറ്റാര്‍) 4
12 ഏറത്ത് (കിളിവയല്‍, തുവയൂര്‍, ചൂരക്കോട്, വടക്കടത്തുകാവ്, മണക്കാല) 8
13 ഇലന്തൂര്‍ (ഇലന്തൂര്‍, പരിയാരം) 3
14 ഏനാദിമംഗലം (മങ്ങാട്, കുറുമ്പകര, കുന്നിട, ഇളമണ്ണൂര്‍) 6
15 ഇരവിപേരൂര്‍ (കോഴിമല, വളളംകുളം, ഈസ്റ്റ് ഓതറ) 5
16 ഏഴംകുളം (ഏഴംകുളം, നെടുമണ്‍, ഏനാത്ത്) 9
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 3
18 കടമ്പനാട് 1
19 കടപ്ര (വളഞ്ഞവട്ടം, പരുമല, കടപ്ര) 6
20 കലഞ്ഞൂര്‍ (മുറിഞ്ഞകല്‍, കൂടല്‍) 2
21 കല്ലൂപ്പാറ (കല്ലൂപ്പാറ) 6
22 കവിയൂര്‍ (കോട്ടൂര്‍, മുണ്ടിയപ്പളളി, കവിയൂര്‍) 10
23 കൊടുമണ്‍ (കൊടുമണ്‍, ഐക്കാട്) 2
24 കോയിപ്രം (വരയന്നൂര്‍, കോയിപ്രം, കോളഭാഗം) 5
25 കോന്നി (വകയാര്‍, കോന്നി, പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, മങ്ങാരം) 23
26 കൊറ്റനാട് (കൊറ്റനാട്) 4
27 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 2
28 കോഴഞ്ചേരി (തെക്കേമല, കീഴുകര, കോഴഞ്ചേരി) 15
29 കുളനട (മാന്തുക, തുമ്പമണ്‍ താഴം, കൈപ്പുഴ, പനങ്ങാട്, കുളനട, ഉളളന്നൂര്‍) 16
30 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 5
31 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 6
32 മലയാലപ്പുഴ (മലയാലപ്പുഴ, വെട്ടൂര്‍, വടക്കുപ്പുറം) 6
33 മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 7
34 മല്ലപ്പുഴശ്ശേരി (കാഞ്ഞിരവേലി, പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 13
35 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 6
36 മൈലപ്ര 1
37 നാറാണംമൂഴി (കക്കുടുമണ്‍, കുടമുരുട്ടി, നാറാണംമൂഴി) 10
38 നാരങ്ങാനം (വയലത്തല, നാരങ്ങാനം) 2
39 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 2
40 നിരണം (നിരണം, കിഴക്കുഭാഗം) 3
41 ഓമല്ലൂര്‍ (ഓമല്ലൂര്‍) 3
42 പളളിക്കല്‍ (പഴകുളം, പെരിങ്ങനാട്, തെങ്ങമം) 14
43 പന്തളം-തെക്കേക്കര (മല്ലിക, മന്നംനഗര്‍, പെരുമ്പുളിയ്ക്കല്‍, തട്ട, പടുകോട്ടയ്ക്കല്‍) 12
44 പെരിങ്ങര (മേപ്രാല്‍, പെരുന്തുരുത്തി, പെരിങ്ങര) 5
45 പ്രമാടം (വി-കോട്ടയം, ഇളകൊളളൂര്‍, പ്രമാടം) 3
46 പുറമറ്റം (മുണ്ടമല, പുറമറ്റം) 9
47 റാന്നി (റാന്നി, നെല്ലിക്കുന്ന്) 5
48 റാന്നി പഴവങ്ങാടി (മോതിരവയല്‍, ചെല്ലക്കാട്, പഴവങ്ങാടി) 15
49 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം) 6
50 റാന്നി പെരുനാട് (മാടമണ്‍, തുലാപ്പളളി, അടിച്ചിപ്പുഴ, മാമ്പാറ, പെരുനാട്) 7
51 സീതത്തോട് (സീതത്തോട്, തോട്ടമണ്‍പാറ) 2
52 തണ്ണിത്തോട് (തേക്കുതോട്) 4
53 തോട്ടപ്പുഴശ്ശേരി (തോട്ടപ്പുഴശ്ശേരി, കോളഭാഗം) 2
54 തുമ്പമണ്‍ 1
55 വടശ്ശേരിക്കര (വടശ്ശേരിക്കര, ഇടത്തറ, പേഴുംപാറ) 6
56 വളളിക്കോട് (കുടമുക്ക്, കൈപ്പട്ടൂര്‍, വളളിക്കോട്) 4
57 വെച്ചൂച്ചിറ (ചാത്തന്‍തറ, ചേത്തയ്ക്കല്‍, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 12

ജില്ലയില്‍ ഇതുവരെ ആകെ 31756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 27050 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 30.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പന്തളം-തെക്കേക്കര സ്വദേശി (43) 02.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 02.01.2021ല്‍ രോഗബാധ സ്ഥിരീകരിച്ച ഇലന്തൂര്‍ സ്വദേശി (80) 02.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) പത്തനംതിട്ട സ്വദേശി (73) 02.01.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) 03.01.2021ല്‍ രോഗബാധ സ്ഥിരീകരിച്ച ഏനാദിമംഗലം സ്വദേശി (86) 03.01.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 400 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 25664 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5891 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5601 പേര്‍ ജില്ലയിലും 290 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 170
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 52
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 161
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 204
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 162
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 49
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 60
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 57
9 ആനിക്കാട് സിഎഫ്എല്‍ടിസി 29
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 15
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4185
12 സ്വകാര്യ ആശുപത്രികളില്‍ 151
ആകെ 5295

ജില്ലയില്‍ 8896 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3943 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3194 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 147 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 28 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16033 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 147039 , 0, 147039.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 142838, 20, 142858.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 13363, 59, 13422.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4775, 5, 4780.
6 സി.ബി.നാറ്റ് പരിശോധന 361, 7, 368.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 308861, 91, 308952.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1395 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1486 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2105 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.14 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.57 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 52 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 698 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...