ഒഡീഷ ട്രെയിൻ ദുരന്തം ; തിരിച്ചറിയാതെ നൂറോളം മൃതദേഹങ്ങൾ ; 40 യാത്രക്കാരുടെ മരണം വൈദ്യുതാഘാതം മൂലം

For full experience, Download our mobile application:
Get it on Google Play

ബാലസോർ (ഒഡീഷ): ട്രെയിൻ ദുരന്തത്തിൽ മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനാകാതെ ഭുവനേശ്വറിലെയും കട്ടക്കിലെയും മോർച്ചറികളിൽ. ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു തുടങ്ങി. മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകളിൽ 6 മാസം വരെ സൂക്ഷിക്കാമെന്നു ഭുവനേശ്വർ എയിംസ് അധികൃതർ പറഞ്ഞു. ബംഗാളിൽ നിന്നുള്ള 31 യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ചികിത്സയിലുള്ളവരെ ഇന്നലെ കട്ടക്കിലെയും ഭുവനേശ്വറിലെയും ആശുപത്രിയിൽ മമത സന്ദർശിച്ചു.

ബിഹാറിൽനിന്നുള്ള 24 യാത്രക്കാരെയും കണ്ടുകിട്ടിയിട്ടില്ല. തമിഴ്നാട്ടിൽനിന്നുള്ള എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായി മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ടിക്കറ്റില്ലാത്ത യാത്രക്കാരും ഉണ്ടായിരുന്നതിനാൽ, കാണാതായ യാത്രക്കാർ എത്രയെന്നു കൃത്യമായി പറയാൻ റെയിൽവേയ്ക്കു കഴിയുന്നില്ല. മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ തിരയുന്നത്. മരിച്ചവരുടെ ഫോട്ടോകൾ കട്ടക്കിലെയും ഭുവനേശ്വറിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒഡീഷ സർക്കാരിന്റെ വെബ് സൈറ്റുകളിലും മരിച്ചവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിനിടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ മറ്റുള്ളവർക്കു വിട്ടുകൊടുത്തതായും പരാതിയുണ്ട്. അപകടത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്രകുമാർ വർമയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും മറ്റൊരു കുടുംബത്തിനു നൽകിയതായി പറയുന്നു. കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാൽപതോളം പേർ മരിച്ചതു വൈദ്യുതാഘാതം മൂലമെന്ന് പോലീസ്. ഈ മൃതദേഹങ്ങളിൽ പരിക്കൊന്നുമുണ്ടായിരുന്നില്ല. അപകടസമയത്തു പാളത്തിനു മുകളിലെ വൈദ്യുതിക്കമ്പികൾ പൊട്ടി ചില കോച്ചുകളിൽ വീണത് യാത്രക്കാർക്കു വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയെന്നാണു ബാലസോർ ഗവ. റെയിൽവേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...