എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും സിഗ്നൽ സംവിധാനം പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും റിലേ റൂമുകൾ പരിശോധിച്ചു ന്യൂനതകൾ 14നു മുൻപ് അറിയിക്കാൻ റെയിൽവേ ബോർഡ് സോണുകൾക്കു നിർദേശം നൽകി. ഇലക്ട്രോണിക് ഇന്റർ ലോക്കിങ് സിസ്റ്റം സമഗ്രമായി പരിശോധിക്കണം. ഡബിൾ ലോക്കിങ് സംവിധാനം കാര്യക്ഷമമാണോ എന്നു നോക്കണം. ബാലസോർ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ, 2021 ജനുവരി 14നു മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം റിപ്പോർട്ട് ചെയ്ത തകരാറിനു സമാനമാണെന്നു റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവിൽ വലിയ അപകടമുണ്ടായില്ലെങ്കിലും സിഗ്നൽ സങ്കേതത്തിൽ സംഭവിച്ച പാളിച്ച രണ്ടിടത്തും ഒരേ തരത്തിലാണ്. ഇതോടെയാണു സമഗ്ര പരിശോധനയ്ക്കു നിർദേശം നൽകിയത്.

വൈ ആകൃതിയിൽ, മുകളിലേക്കു രണ്ട് ലൂപ് ലൈനുകളും താഴേക്ക് ഒരു മെയിൻ ലൈനുമാണ് ക്രോസിങ്ങിലുള്ളത്. മംഗളൂരൂവിൽ ലൂപ് ലൈനിലെ സിഗ്നൽ കൃത്യമാവുകയും മെയിൻ ലൈനിലെ സിഗ്നലിനു തകരാർ സംഭവിക്കുകയും ചെയ്തു. അന്നു സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന ട്രെയിനിനാണു തെറ്റായ സിഗ്നൽ ലഭിച്ചത്. അതേസമയം, മംഗളൂരു സ്റ്റേഷനിൽ നിന്നു പുറത്തേക്കു പോകുന്ന ട്രെയിനിനു തെറ്റായ സിഗ്നൽ ലഭിച്ചെങ്കിൽ കൂട്ടിയിടി സംഭവിക്കുമായിരുന്നു എന്ന് അന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തരത്തിലുള്ള അപാകതയാണ് ബാലസോർ അപകടത്തിലും സംഭവിച്ചത്. ലൂപ് ലൈനിലെ സിഗ്നൽ തെറ്റിയതോടെ ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു.

ആദ്യമായാണ് ഒരു അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക പരിശോധന നടത്തി നേരിട്ടു ബോർഡിനെ അറിയിക്കാനുള്ള നിർദേശം വരുന്നത്. പരിശോധനയ്ക്കായി ഒരു ടീം റിലേ റൂമിൽ കയറുമ്പോൾ സോണുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എസ്എംഎസ് സന്ദേശം ലഭിക്കും വിധമാണു ക്രമീകരണം. വിവിധ റെയിൽവേ സ്റ്റേഷൻ പരിധികളിലെ ഗൂംടൈസ് എന്നറിയപ്പെടുന്ന, ട്രാക്കുകൾക്ക് അരികിലെ ഹൗസിങ് സിഗ്നലിങ് ഉപകരണങ്ങളുടെ പരിശോധനയ്ക്കു സവിശേഷ ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...