സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; മൂന്ന് ജില്ലകളിൽ വ്യാപനം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് ഇരുപതിനായിരം പേർക്കാണ്കഴിഞ്ഞ ദിവസം മാത്രം പനിക്ക് ചികിത്സ തേടിയത് 8876 പേരാണ്. തിരുവനന്തപുരം , മലപ്പുറം , ആലപ്പുഴ ജില്ലകളിലാണ് പനി വ്യാപിക്കുന്നത്. യഥാക്രമം 1168,1177,1335 എന്നിങ്ങനെയാണ് പനി ബാധിതരുടെ കഴിഞ്ഞ ദിവസത്തെ മാത്രം ജില്ലതിരിച്ചുള്ള കണക്കുകൾ.

ഈ മാസം മാത്രം പനി ബാധിച്ചത് 33167 പേർക്കാണ്.1133173 പേരാണ് ഈ വർഷം പനിക്ക് ചികിത്സ തേടിയത്. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി വിവിധ പനികൾ വ്യാപിക്കുന്നതിനാൽ ഏത് പനിയാണെന്ന് തിരിച്ചറിയാനുള്ള പരിശോധന വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. മഴക്കാലം സജീവമാകുന്നതോടെ പനി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. അതോടൊപ്പം സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകളും സൗകര്യങ്ങളും അപര്യാപ്തമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...