വീ​ട്ടി​ല്‍ ചാരായം വാറ്റ് ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : വി​ല്‍പ്പ​ന​ക്കാ​യി വീ​ട്ടി​ല്‍ ത​യാ​റാ​ക്കി​യ 40 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ലി​റ്റ​ര്‍ വൈ​നും പിടിച്ചെടുത്തു. പ്ര​തി​യെ ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര​യി​ല്‍ തൊ​മ്മ​ചേ​രി ഇ​ല​യ്ക്കാ​ട് അ​ഞ്ചേ​രി​യി​ല്‍ ബാ​ബു​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് കോ​ട​യും മ​റ്റും പി​ടി​ച്ചെ​ടു​ത്തത്. ഇ​യാ​ളു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ ബാ​ല​നെ​യാ​ണ് (56) എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബാ​ല​നെ ഒ​ന്നാം​ പ്ര​തി​യാ​യും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന വീ​ട്ടു​ട​മ​യാ​യ അ​ഞ്ചേ​രി​യി​ല്‍ ബാ​ബു​ക്കു​ട്ടി​യെ ര​ണ്ടാം ​പ്ര​തി​യാ​ക്കി​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കോ​ട്ട​യം എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​സ്‌​പെ​ക്ട​ര്‍ അ​ല്‍ഫോ​ന്‍സ് ജേ​ക്ക​ബും സം​ഘ​വും ബാ​ല​നെ അ​റ​സ്റ്റ്​​ചെ​യ്ത​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ ബി.സ​ന്തോ​ഷ് കു​മാ​ര്‍, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ ഗ്രേ​ഡുമാ​രാ​യ കെ.​എ​ന്‍ അ​ജി​ത് കു​മാ​ര്‍, എ​സ്.സു​രേ​ഷ്, സി​വി​ല്‍ എക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​രു​ണ്‍ പി. നാ​യ​ര്‍, എ.​നാ​സ​ര്‍, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ കെ.​വി സ​ബി​ത, ഡ്രൈ​വ​ര്‍ മ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....