സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60 ) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. ബാബുവിന്റെ വീടിന് സമീപത്തുകൂടെ കാട്ടാന കൂട്ടം കടന്ന് പോയിരുന്നു. പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിയ ബാബു അയല്‍വാസികളെ വിവരമറിയിക്കാനായി പോകുന്നതിനിടെ തിരികെ എത്തിയ കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍ അകപ്പെടുകയും ബാബുവിനെ കാട്ടാനകള്‍ ചവിട്ടി കൊല്ലുകയുമായിരുന്നു. ഇതിന് ശേഷം ചിന്നം വിളിച്ച്‌ കാട്ടാനകള്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. ശാന്തന്‍ പാറ പോലീസും നാട്ടുകാരും ചേര്‍ന്ന് അനകളെ തുരുത്തിയോടിക്കുകയായിരുന്നു. പിന്നീട് ശാന്തന്‍പാറ പോലീസ് മേല്‍ നടപടി സ്വീകരിച്ച്‌ മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...