ഡല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. ദേശീയ ദുരന്തനിവാരണ സേന മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രോഹിണിയിലെ സെക്ടര്‍ 16 ന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഴുക്കുചാലില്‍ ഇറങ്ങിയ മൂന്ന് പേര്‍ സ്വകാര്യ കരാര്‍ ജീവനക്കാരാണെന്നും സംഭവസമയത്ത് എംടിഎന്‍എല്‍ ലൈനില്‍ ജോലി ചെയ്തിരുന്നവരാണെന്നും പോലീസ് പറഞ്ഞു. അഴുക്കുചാല്‍ ശുചീകരണത്തിനായി രണ്ടുപേരാണ് ആദ്യം ഇറങ്ങിയത്. ഇവരുടെ പ്രതികരണം നിലച്ചതോടെ മൂന്നാമനും ഇറങ്ങിയെന്നാണ് വിവരം.

തൊഴിലാളികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ അഴുക്കുചാലിനു സമീപം എത്തി ശബ്ദമുയര്‍ത്തി. പിന്നാലെ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറും വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അഗ്‌നിശമനസേനാ ദേശീയ ദുരന്തനിവാരണ സേനാ എന്നിവരുടെ സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...