വിദേശത്തിരുന്ന് സ്ത്രീകളെ വിളിച്ച്‌ ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശത്തിരുന്ന് സ്ത്രീകളെ വിളിച്ച്‌ ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനായ ബാലരാമപുരം തേമ്പാമുട്ടം വാറുവിളാകത്ത് പ്രവീണ്‍ കൃഷ്ണ (29) ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നര വര്‍ഷമായി, നിരവധി സ്ത്രീകളെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ്, റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച നാട്ടിലെത്തിയ പ്രവീണിനെ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.

ആര്‍സിസിയിലെ ഡോക്ടര്‍മാരേയും ഫോണില്‍ വിളിച്ച്‌ മോശമായി സംസാരിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഫോണ്‍ സ്പുഫിങ് നടത്തിയും ഇന്റര്‍നെറ്റ് കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെയടക്കം ശല്യം ചെയ്തിരുന്നത്. ആര്‍സിസിയിലെ ഒരു ജീവനക്കാരനെ കുടുക്കാനാണ് അയാളുടെ നമ്പരില്‍നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ഡോക്ടര്‍മാരെ വിളിച്ചു മോശമായി സംസാരിച്ചിരുന്നത്. മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളോടും സംസാരിച്ചിരുന്നത്. സൈബര്‍ പോലീസ് ഇതു കണ്ടെത്തി ഇയാള്‍ക്കെതിരെ കേസെടുക്കുകയും, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...