മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശനുസരണമാണ് നടപടി. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആര്‍ടിസി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ഇടത്താവളത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് എത്തിയ ബസുകള്‍ നിരന്നു. ഇത് രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ നിലക്കല്‍ ഭാഗത്തേക്ക് വിട്ട് തുടങ്ങി. മകരവിളക്ക് തീര്‍ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്.

പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ്, പമ്പയില്‍ നിന്നുള്ള ദീര്‍ഘ ദൂരസര്‍വ്വീസുകള്‍, പാര്‍ക്കിംഗ് സര്‍ക്കുലര്‍ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടെ 204 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂര്‍, എറണാകുളം അടക്കം വിവിധ സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നായി 248 ബസുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിന് പുറമേയാണ് 548 ബസുകള്‍ കൂടി പ്രത്യേക സര്‍വ്വീസിനായി മകരവിളക്ക് ദിവസം എത്തിച്ചത്. ഇന്ന് മകര ജ്യോതി ദര്‍ശനത്തിനുശേഷം തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....