എറണാകുളം: കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശികള്‍ ഒഡീഷ പോലീസിന്റെ പിടിയിലായി. 3,800 കിലോ കഞ്ചാവ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതായി ഒഡീഷ പോലീസ് അറിയിച്ചു. വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഗുരുവായൂര്‍ രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ സവാള ചാക്കുകള്‍ക്കിടയിലൊളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കേരളത്തിലെ കഞ്ചാവ് മൊത്തകച്ചവടക്കാരന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. രാത്രി പെട്രോളിങ്ങിനിറങ്ങിയ പോലീസാണ് ലോറി പിടികൂടിയത്. ജയ്‌പൂര്‍ പത്വ റോഡില്‍ തുസുബയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് തടയുകയായിരുന്നു.
3,800 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ സ്വദേശികള്‍ ഒഡീഷ പോലീസിന്റെ പിടിയില്‍
RECENT NEWS
Advertisment