പ്രാര്‍ത്ഥനയിലൂടെ പ്രശ്നപരിഹാരം ; വീട്ടമ്മയെ കബളിപ്പിച്ച്‌ 33 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വീട്ടിലെ പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ച്‌ റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച്‌ 33 ലക്ഷം രൂപ തട്ടിയെടുത്തു. കേസില്‍ എറണാകുളം സ്വദേശിയും പാമ്പാടി ആശാരിപ്പറമ്പില്‍ പൊന്നന്‍ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന നോര്‍ബിന്‍ നോബി (40) യെ അറസ്റ്റു ചെയ്തു.

കുരിശുംമൂട് സ്വദേശിനിയാണ് യുവാവിന്റെ തട്ടിപ്പിന് ഇരയായത്. പ്രാര്‍ത്ഥനയ്ക്കു വരുന്നതിന് ഒരുതവണ 13000 രൂപയും പത്തിലധികം ആളുകള്‍ പ്രാര്‍ഥനയ്‌ക്കെത്താന്‍ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കൈയില്‍ നിന്നു വാങ്ങിയത്.

ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിക്കാതെ വന്നതോടെ കോളേജ് അദ്ധ്യാപികയായിരുന്ന വീട്ടമ്മ പണം തിരികെ ചോദിച്ചെങ്കിലും യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണു വീട്ടമ്മ പോലീസിനെ സമീപിച്ചത്. പോലീസ് നോര്‍ബിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളര്‍കോടുള്ള ലോഡ്ജില്‍ നിന്ന് ഇയാളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...