Monday, February 17, 2025 11:59 am

വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ വെട്ടി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലാ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. പൂവത്തോട് കണ്ണമ്പുഴയില്‍ വീട്ടില്‍ ടോമി(60)യെയാണ് പാലാ എസ്. എച്ച്‌. ഓ കെ. പി. ടോംസണ്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ടോമി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ബഹളം കേട്ട് മകളെ രക്ഷിക്കാന്‍ എത്തിയ അച്ഛനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബഹളം വെച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്. എച്ച്‌. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലിലില്ലാത്ത സമയത്തായിരുന്നു ടോമിയുടെ അതിക്രമം. ഈ സമയം പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അയല്‍പക്കത്തു നിന്നും വീട്ടിലെത്തിയ ടോമി മുന്‍വാതിലില്‍ കൊട്ടിയ ശേഷം പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി അലറിക്കരഞ്ഞതോടെ ബഹളം കേട്ട് അടുത്ത പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന അച്ഛന്‍ ഓടിയെത്തുകയായിരുന്നു. ഇതോടെ ടോമി കൈയ്യില്‍ കിട്ടിയ കോടാലികൊണ്ട് അച്ഛനെ വെട്ടി. തുടര്‍ന്ന് ബഹളം വെച്ച്‌ പ്രതി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ച ഉടന്‍ തന്നെ പാലാ എസ്.എച്ച്‌.ഒ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. മുന്‍പും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു പോക്‌സോയ്ക്ക് പുറമെ വധശ്രമത്തിനും ഭവനഭേദനത്തിനും കേസെടുത്തുവെന്ന് പാലാ എസ് എച്ച്‌ ഒ കെ.പി. ടോംസണ്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തില്‍ നാലമ്പല സമർപ്പണം ഇന്ന്

0
തിരുവല്ല : നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം ശിവരാത്രി ഉത്സവത്തിനും...

ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം

0
മലപ്പുറം : മലപ്പുറം തെന്നലയിൽ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ്...

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങി

0
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണ...

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

0
തൃശൂർ : കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ...