പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇടയാറന്മുള സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ എസ് അഭിലാഷ് (29) നെയാണ് പോക്സോ നിയമപ്രകാരം ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശിനിയായ പെൺകുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുകയും സൗഹ്യദം സ്ഥാപിക്കുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു.

പെൺകുട്ടി ഇയാളെ അന്വേഷിച്ച് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ വിവാഹിതനാണെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും മനസിലായത്. ഇതോടെ പെൺകുട്ടി താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ആത്‌മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാർ ഇടപട്ടു ഉദ്യമത്തിൽ നിന്ന് പിൻ ന്തിരിപ്പിക്കുകയും പെൺകുട്ടിയെ പോലീസ്‌ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

ഇതോടെ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി കെ സജീവിന്റെ നേതൃത്വത്തിൽ ആറന്മുള പോലീസ് ഇൻസ്പെക്ടർ സി. കെ. മനോജ്, എസ് ഐ രാകേഷ് കുമാർ, എസ് ഐ അനിരുദ്ധൻ എസ് ഐ ഹരീന്ദ്രൻ , സി പി ഒ മാരായ രാകേഷ്, രാജൻ, ജോബിൻ. സുജ, വിഷ്ണു, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണു അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...