നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ് . ഇന്നലെ നടന്ന കേസിന്റെ വിസ്താരത്തിന് കേസിലെ 16ാം സാക്ഷിയായ നടന്‍ എത്താതിരുന്നതിനാലാണ് കോടതിയുടെ നടപടി. നെടുമ്പാശ്ശേരി സ്റ്റേഷനില്‍ നിന്നാണ് വാറന്റ് കൈമാറിയിരിക്കുന്നത്. മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാകണം. അതേസമയം വാറണ്ടില്‍ സ്റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ വരാതിരുന്നതിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റാതിരുന്നതും അവധി അപേക്ഷ നല്‍കാതിരുന്നതും വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കാതിരുന്നതും മൂലം കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. വിചാരണയ്ക്ക് സാക്ഷി എത്താതിരുന്നാല്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിത്. കേസ് അന്വേഷണ ഘട്ടത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ 14ാം സാക്ഷിയായ ഗീതു മോഹന്‍ദാസും, 15ാം സാക്ഷിയായ സംയുക്താ വര്‍മയും വെള്ളിയാഴ്ച കോടതിയിലെത്തി സാക്ഷിമൊഴി നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...